അബൂഹുറൈറ ﵁ പറഞ്ഞു:
റസൂല്‍ ﷺ നമസ്കാരത്തിലേക്ക് നിന്നാല്‍, നില്ക്കുമ്പോള് തക്ബീര്‍ ചൊല്ലുമായിരുന്നു. പിന്നെ രുകൂഅ' ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലുമായിരുന്നു. പിന്നെ റുകൂഇല്‍ നിന്ന് തന്റെ മുതുക് ഉയര്‍ത്തുമ്പോള്‍ سَمِعَ اللَّهُ لِمَنْ حَمِدَهُ എന്ന് പറയും. പിന്നെ അവിടുന്ന് നില്‍ക്കുന്നവരായിരിക്കെ رَبَّنَا وَلَكَ الْحَمْدُ എന്ന് പറയും. പിന്നെ (സുജൂദിലേക്ക്) വീഴുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നെ (സുജൂദില്‍) നിന്ന് അവരുടെ തല ഉയര്‍ത്തുമ്പോള്‍ തക്ബീര്‍ ചൊല്ലും, പിന്നെ സുജൂദ് ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലും. പിന്നെ അവരുടെ തല (സുജൂദില്‍ നിന്ന്) ഉയര്‍ത്തുമ്പോഴും തക്ബീര്‍ ചൊല്ലും. റസൂല്‍ ﷺ തന്റെ നമസ്കാരം മുഴുവനും അത് പൂർത്തിയാകുന്നത് വരെ അപ്രകാരം ചെയ്യുമായിരുന്നു. അത് പോലെ രണ്ട് റക്അത്തുകളുടെ ഇരുത്തത്തിന് ശേഷം എഴുന്നേല്ക്കുമ്പോഴും റസൂല്‍ ﷺ തക്ബീര്‍ ചൊല്ലുമായിരുന്നു.
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «كَانَ رَسُولُ اللَّهِ ﷺ إِذَا قَامَ إِلَى الصَّلَاةِ يُكَبِّرُ حِينَ يَقُومُ، ثُمَّ يُكَبِّرُ حِينَ يَرْكَعُ، ثُمَّ يَقُولُ: سَمِعَ اللَّهُ لِمَنْ حَمِدَهُ؛ حِينَ يَرْفَعُ صُلْبَهُ مِنَ الرَّكْعَةِ ، ثُمَّ يَقُولُ وَهُوَ قَائِمٌ: رَبَّنَا وَلَكَ الحَمْدُ، ثُمَّ يُكَبِّرُ حِينَ يَهْوِي ، ثُمَّ يُكَبِّرُ حِينَ يَرْفَعُ رَأْسَهُ، ثُمَّ يُكَبِّرُ حِينَ يَسْجُدُ، ثُمَّ يُكَبِّرُ حِينَ يَرْفَعُ رَأْسَهُ، ثُمَّ يَفْعَلُ ذَلِكَ فِي صَلَاتِهِ كُلِّهَا حَتَّى يَقْضِيَهَا، وَيُكَبِّرُ حِينَ يَقُومُ مِنَ الثِّنْتَيْنِ بَعْدَ الجُلُوسِ» .