മുത്വരിഫു ബ്നി അബ്ദില്ല പറഞ്ഞു:
ഞാനും ഇംറാനു ബ്നു ഹുസ്വൈനും അലിയ്യു ബ്നി അബീ ത്വാലിബിന്റെ പിന്നില്‍ നിന്നു നമസ്കരിച്ചു, അദ്ദേഹം സുജൂദ് ചെയ്താല്‍ തക്ബീര്‍ ചൊല്ലുമായിരുന്നു, (സുജൂദില്‍ നിന്ന്) തല ഉയര്‍ത്തിയാലും, രണ്ട് റക്അത്തുകളില്‍ നിന്ന് ഉയരുമ്പോഴും തക്ബീര്‍ ചൊല്ലുമായിരുന്നു. നമസ്കാരം കഴിഞ്ഞപ്പോള്‍ ഇംറാനു ബ്നുല്‍ ഹുസ്വൈന്‍ എന്റെ കൈപിടിച്ചു പറഞ്ഞു: മുഹമ്മദ് നബി ﷺ യുടെ നമസ്കാരം ഇദ്ദേഹം എന്നെ ഓര്‍മപ്പെടുത്തി. അല്ലെങ്കില്‍ അദ്ദേഹം ഞങ്ങളെയും കൊണ്ട് നബി ﷺ യുടെ നമസ്കാരം നിര്‍വ്വഹിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
عَنْ مُطَرِّفِ بْنِ عَبْدِ اللَّهِ قَالَ: «صَلَّيْتُ أَنَا وَعِمْرَانُ صَلَاةً خَلْفَ عَلِيِّ بْنِ أَبِي طَالِبٍ ﵄ ؛ فَكَانَ إِذَا سَجَدَ كَبَّرَ، وَإِذَا رَفَعَ رَأْسَهُ كَبَّرَ، وَإِذَا نَهَضَ مِنَ الرَّكْعَتَيْنِ كَبَّرَ، فَلَمَّا قَضَى الصَّلَاةَ أَخَذَ بِيَدِي عِمْرَانُ بْنُ حُصَيْنٍ فَقَالَ : قَدْ ذَكَّرَنِي هَذَا صَلَاةَ مُحَمَّدٍ ﷺ، أَوْ قَالَ: صَلَّى بِنَا صَلاةَ مُحَمَّدٍ ﷺ»