അൽ ബറാഅ് ബ്നു ആസിബ് ﵄ വിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: "ഞാൻ മുഹമ്മദ് നബി ﷺ യോടൊപ്പം നമസ്കാരം സൂക്ഷ്മമായി നിരീക്ഷിച്ചു. അപ്പോൾ അവിടുത്തെ നിർത്തവും, റുകൂഉം, റുകൂഇന് ശേഷമുള്ള ഇഅ്തിദാലും (നിവർന്നു നിൽക്കൽ), സുജൂദും, രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തവും, അടുത്ത സുജൂദും, സലാമിനും പിരിഞ്ഞുപോകുന്നതിനും ഇടയിലുള്ള ഇരുത്തവും എല്ലാം (ദൈർഘ്യത്തിൽ) ഏകദേശം തുല്യമായിരുന്നു എന്ന് ഞാൻ കണ്ടു."
عَنِ البَرَاءِ بْنِ عَازِبٍ ﵄ قَالَ: «رَمَقْتُ الصَّلَاةَ مَعَ مُحَمَّدٍ ﷺ فَوَجَدْتُ قِيَامَهُ، فَرَكْعَتَهُ ، فَاعْتِدَالَهُ بَعْدَ رُكُوعِهِ ، فَسَجْدَتَهُ، فَجَلْسَتَهُ بَيْنَ السَّجْدَتَيْنِ، فَسَجْدَتَهُ، فَجَلْسَتَهُ مَا بَيْنَ التَّسْلِيمِ وَالِانْصِرَافِ؛ قَرِيبًا مِنَ السَّوَاءِ » . وَفِي رِوَايَةِ البُخَارِيِّ : «مَا خَلَا القِيَامَ وَالقُعُودَ قَرِيبًا مِنَ السَّوَاءِ».