സാബിത് അൽ-ബുനാനിയിൽ നിന്ന് നിവേദനം:
അനസ് ഇബ്നു മാലിക് ﵁ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ ﷺ ഞങ്ങളെയുമായി എങ്ങനെയാണോ നമസ്കരിച്ചിരുന്നത്, അതുപോലെ നിങ്ങളുമായി നമസ്കരിക്കുന്നതിൽ ഞാൻ ഒരു വീഴ്ചയും വരുത്തുകയില്ല." സാബിത് പറഞ്ഞു: "അനസ് ﵁ ഒരു കാര്യം ചെയ്യാറുണ്ടായിരുന്നു, നിങ്ങൾ അത് ചെയ്യുന്നത് ഞാൻ കാണുന്നില്ല. അദ്ദേഹം റുകൂഇൽ നിന്ന് തല ഉയർത്തിയാൽ നിവർന്നു നിൽക്കുമായിരുന്നു, എത്രത്തോളമെന്നാൽ, 'അദ്ദേഹം മറന്നുപോയി' എന്ന് കൂടെയുള്ളവര്‍ പറയുമായിരുന്നു. സുജൂദിൽ നിന്ന് തല ഉയർത്തിയാൽ, 'അദ്ദേഹം മറന്നുപോയി' എന്ന് കൂടെയുള്ളവര്‍ പറയും വരെ അദ്ദേഹം ഇരിക്കുമായിരുന്നു."
لاآلو: لاأُقصِّرُ ഞാന്‍ വീഴ്ച്ച വരുത്തില്ല
عَنْ ثَابِتٍ البُنَانِيِّ، عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «إِنِّي لَا آلُو أَنْ أُصَلِّيَ بِكُمْ كَمَا رَأَيْتُ رَسُولَ اللَّهِ ﷺ يُصَلِّي بِنَا، قَالَ ثَابِتٌ: فَكَانَ أَنَسٌ يَصْنَعُ شَيْئًا لَا أَرَاكُمْ تَصْنَعُونَهُ؛ كَانَ إِذَا رَفَعَ رَأْسَهُ مِنْ الرُّكُوعِ: انْتَصَبَ قَائِماً، حَتَّى يَقُولَ الْقَائِلُ: قَدْ نَسِيَ، وَإِذَا رَفَعَ رَأْسَهُ مِنْ السَّجْدَةِ: مَكَثَ، حَتَّى يَقُولَ الْقَائِلُ: قَدْ نَسِيَ»