അബൂ ഹുറൈറ ﵁ വിൽ നിന്ന് നിവേദനം:
നബി ﷺ പള്ളിയിൽ പ്രവേശിച്ചു. അപ്പോൾ ഒരാൾ കടന്നുവന്ന് നമസ്കരിച്ചു. ശേഷം അദ്ദേഹം നബി ﷺ യുടെ അടുത്തുവന്ന് സലാം പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: "താങ്കൾ തിരിച്ചുപോയി നമസ്കരിക്കുക, കാരണം താങ്കൾ നമസ്കരിച്ചിട്ടില്ല." അയാൾ മടങ്ങിപ്പോയി (മുൻപ്) നമസ്കരിച്ചതുപോലെ വീണ്ടും നമസ്കരിച്ചു. എന്നിട്ട് വീണ്ടും നബി ﷺ യുടെ അടുത്തുവന്ന് സലാം പറഞ്ഞു. അപ്പോഴും നബി ﷺ പറഞ്ഞു: "താങ്കൾ തിരിച്ചുപോയി നമസ്കരിക്കുക, കാരണം താങ്കൾ നമസ്കരിച്ചിട്ടില്ല." - ഇത് മൂന്ന് തവണ ആവർത്തിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "സത്യവുമായി അങ്ങയെ നിയോഗിച്ചവൻ തന്നെയാണ് സത്യം, ഞാന്‍ ഇതിനെക്കാൾ നന്നാക്കുകയില്ല (നന്നാക്കി നമസ്കരിക്കാൻ അറിയില്ല), അതിനാൽ എനിക്ക് പഠിപ്പിച്ചുതന്നാലും." നബി ﷺ പറഞ്ഞു: "നീ നമസ്കാരത്തിനായി നിന്നാൽ തക്ബീർ ചൊല്ലുക. ശേഷം ഖുർആനിൽ നിന്ന് നിനക്ക് എളുപ്പമായത് പാരായണം ചെയ്യുക. പിന്നെ നീ റുകൂഅ് ചെയ്യുക, അങ്ങനെ സമാധാനമായി റുകൂഇൽ നിലകൊള്ളുക. പിന്നീട് റുകൂഇൽ നിന്ന് ഉയർന്ന് നേരെ നിൽക്കുക. ശേഷം സുജൂദ് ചെയ്യുക, അങ്ങനെ ശാന്തമായി സുജൂദിൽ നിലകൊള്ളുക. പിന്നീട് സുജൂദിൽ നിന്ന് ഉയർന്ന് ശാന്തമായി ഇരിക്കുക. നിന്റെ നമസ്കാരത്തില്‍ മുഴുവനും നീ ഇപ്രകാരം ചെയ്യുക."
عَنْ أَبِي هُرَيْرَةَ ﵁: «أَنَّ رَسُولَ اللَّهِ ﷺ دَخَلَ المَسْجِدَ، فَدَخَلَ رَجُلٌ فَصَلَّى، ثُمَّ جَاءَ فَسَلَّمَ عَلَى النَّبِيِّ ﷺ ، فَقَالَ: ارْجِعْ فَصَلِّ فَإِنَّكَ لَمْ تُصَلِّ، فَرَجَعَ فَصَلَّى كَمَا صَلَّى، ثُمَّ جَاءَ فَسَلَّمَ عَلَى النَّبِيِّ ﷺ فَقَالَ: ارْجِعْ فَصَلِّ فَإِنَّكَ لَمْ تُصَلِّ - ثَلَاثًا -، فَقَالَ: وَالَّذِي بَعَثَكَ بِالحَقِّ ! مَا أُحْسِنُ غَيْرَهُ فَعَلِّمْنِي، قَالَ : إِذَا قُمْتَ إِلَى الصَّلَاةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ القُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، وَافْعَلْ ذَلِكَ فِي صَلَاتِكَ كُلِّهَا» .