അബൂസഅ്ലബ അൽഖുശനി ﵁ യിൽ നിന്ന്:
ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ വേദക്കാരായ ജനങ്ങളുടെ (ജൂതന്മാരോ ക്രിസ്ത്യാനികളോ) നാട്ടിലാണ് ജീവിക്കുന്നത്. അതുകൊണ്ട് അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷിക്കാമോ?” അവിടുന്ന് പ്രതിവചിച്ചു: “മറ്റൊന്നും കിട്ടാതിരുന്നെങ്കിലല്ലാതെ നിങ്ങൾ അതിൽ ഭക്ഷിക്കരുത്. കിട്ടിയില്ലെങ്കിൽ അത് കഴുകിയിട്ട് അതിൽ ഭക്ഷിച്ചുകൊള്ളുക”.
وَعَنْ أَبِي ثَعْلَبَةَ الْخُشَنِيِّ - ﵁ - قَالَ:
قُلْتُ: يَا رَسُولَ الْلَّهِ، إِنَّا بِأَرْضِ قَوْمٍ أَهْلِ كِتَابٍ، أَفَنَأْكُلُ فِي آنِيَتِهِمْ؟ فَقَالَ: «لَا تَأْكُلُوا فِيهَا، إِلَّا أَنْ لَا تَجِدُوا غَيْرَهَا، فَاغْسِلُوهَا، وَكُلُوا فِيهَا» مُتَّفَقٌ عَلَيْهِ 1.