ഹുംറാനി ﵁ ൽ നിന്ന്:
“ഖലീഫ ഉസ്മാൻ ﵁ അംഗശുദ്ധി വരുത്താൻ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അനന്തരം അദ്ദേഹം രണ്ട് കൈപ്പടങ്ങളും മൂന്നുതവണ കഴുകി. തുടർന്ന് കവിൾക്കൊള്ളുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റിക്കളയുകയും ചെയ്തു. തുടർന്ന് മുഖം മൂന്നുതവണ കഴുകി. പിന്നീട് വലതു കൈ മുട്ടുവരെ മൂന്നുതവണ കഴുകി. അനന്തരം അതുപോലെ ഇടതുകൈയും. പിന്നീട് അദ്ദേഹം തലതടവി. തുടർന്ന് വലതുകാൽ നെരിയാണിവരെ മൂന്നു പ്രാവശ്യം കഴുകി. ഇടതുകാലും അപ്രകാരം തന്നെ. തുടർന്ന് അദ്ദേഹം പറഞ്ഞു: ഇപ്രകാരമാണ് റസൂൽﷺ ‘വുദൂഅ്’ ചെയ്യുന്നതായി ഞാൻ കണ്ടിട്ടുള്ളത്”.
وَعَنْ حُمْرَانَ ﵁
أَنَّ عُثْمَانَ - ﵁ - دَعَا بِوَضُوءٍ، فَغَسَلَ كَفَّيْهِ ثَلَاثَ مَرَّاتٍ، ثُمَّ مَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ، ثُمَّ غَسَلَ وَجْهَهُ ثَلَاثَ مَرَّاتٍ، ثُمَّ غَسَلَ يَدَهُ الْيُمْنَى إِلَى الْمِرْفَقِ ثَلَاثَ مَرَّاتٍ، ثُمَّ الْيُسْرَى مِثْلَ ذَلِكَ، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ رِجْلَهُ الْيُمْنَى إِلَى الْكَعْبَيْنِ ثَلَاثَ مَرَّاتٍ، ثُمَّ الْيُسْرَى مِثْلَ ذَلِكَ، ثُمَّ قَالَ: رَأَيْتُ رَسُولَ اللَّهِ - ﷺ - تَوَضَّأَ نَحْوَ وُضُوئِي هَذَا. مُتَّفَقٌ عَلَيْهِ 1.