‘വുദൂഇ’ന്റെ വിവരണത്തിൽ അബ്ദുല്ലാഹിബ്നു സൈദിന്റെ റിപ്പോർട്ടിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “റസൂൽ ﷺ തല തടവിക്കൊണ്ട് കൈകൾ മുന്നോട്ടും പുറകോട്ടും നടത്തി” (ബുഖാരി, മുസ്ലിം).
“തലയുടെ മുൻവശത്തുനിന്ന് ആരംഭിച്ച് കൈകൾ രണ്ടും പിരടിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് തുടങ്ങിയടത്തേക്കുതന്നെ അവ തിരിച്ചുകൊണ്ടുപോവുകയും ചെയ്തു”. എന്നാണ് അവരുടെ തന്നെ മറ്റൊരു റിപ്പോർട്ടിലുള്ളത്.
وَعَنْ عَبْدِ اللَّهِ بْنِ زَيدِ بْنِ عَاصِمٍ - ﵁ - فِي صِفَةِ الْوُضُوءِ- قَالَ: وَمَسَحَ - ﷺ - بِرَأْسِهِ، فَأَقْبَلَ بِيَدَيْهِ وَأَدْبَرَ. مُتَّفَقٌ عَلَيْهِ 1،
وَفِي لَفْظٍ: بَدَأَ بِمُقَدَّمِ رَأْسِهِ، حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى الْمَكَانِ الَّذِي بَدَأَ مِنْهُ 2.