അബൂഹുറയ്റ ﵁ യിൽ നിന്ന്:
“ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ എന്റെ സമുദായം വരുന്നത് ‘വുദൂഇ’ന്റെ ഫലമായി മുഖത്തും കൈകാലുകളിലും ശോഭയുള്ള നിലയിലായിരിക്കും. ആയതുകൊണ്ട് നിങ്ങളിൽ ആ ശോഭക്ക് ദൈർഘ്യം വരുത്താൻ കഴിവുള്ളവർ അപ്രകാരം ചെയ്തുകൊള്ളട്ടെ”. എന്ന് റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു.
وَعَنْ أَبِي هُرَيْرَةَ - ﵁ - قَالَ:
سَمِعْتُ رَسُولَ اللَّهِ - ﷺ - يَقُولُ: «إِنَّ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ أَثَرِ الْوُضُوءِ»، فَمَنِ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ. مُتَّفَقٌ عَلَيْهِ، وَاللَّفْظُ لِمُسْلِمٍ 1.