അബൂഹുറൈറ ﵁ യിൽനിന്ന്:
റസൂൽ ﷺ പറഞ്ഞു. “നിങ്ങളിൽ ആരും തന്നെ ‘ജനാബത്ത്’ (വലിയ അശുദ്ധി) ഉണ്ടായിരിക്കെ, കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിക്കരുത്.” (മുസ്ലിം).
“നിങ്ങളിൽ ആരുംതന്നെ ഒഴുകിപ്പോകാത്ത കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുകയും എന്നിട്ട് അതിൽതന്നെ കുളിക്കുകയും ചെയ്യരുത്” എന്നാണ് ബുഖാരിയുടെ റിപ്പോർട്ട്.
“വലിയ അശുദ്ധിയിൽനിന്നും ശുദ്ധിവരുത്താൻ അതിൽ കുളിക്കരുത്” എന്നാണ് മുസ്ലിമിന്റെയും അബൂദാവൂദിന്റെയും മറ്റൊരു റിപ്പോർട്ട്.
وَعَنْ أَبِي هُرَيْرَةَ - ﵁ - قَالَ:
قَالَ رَسُولُ اللَّهِ - ﷺ -: «لا يَغْتَسِلْ أَحَدُكُمْ فِي الْمَاءِ الدَّائِمِ وَهُوَ جُنُبٌ» أَخْرَجَهُ مُسْلِمٌ 1،
وَلِلْبُخَارِيِّ: «لَا يَبُولَنَّ أَحَدُكُمْ فِي الْمَاءِ الدَّائِمِ الَّذِي لَا يَجْرِي، ثُمَّ يَغْتَسِلُ فِيهِ» 2،
وَلِمُسْلِمٍ: «مِنْهُ» 3، وَلِأَبِي دَاوُدَ: «وَلَا يَغْتَسِلُ فِيهِ مِنَ الْجَنَابَةِ» 4.