അബൂഹുറൈറ ﵁ വിൽ നിന്ന് നിവേദനം. പ്രവാചകൻ ﷺ പറഞ്ഞു:
“അല്ലാഹു നല്ലവനാകുന്നു. നല്ലതല്ലാതെ അവൻ സ്വീകരിക്കുകയില്ല, അല്ലാഹു മുർസലീങ്ങളോട് കൽപ്പിച്ച അതേ കാര്യം വിശ്വാസികളോടും കൽപ്പിച്ചു. അല്ലാഹു പറയുന്നു: “അല്ലയോ ദൂതന്മാരെ, നിങ്ങൾ നല്ലത് ഭക്ഷിക്കുക, നന്മകൾ പ്രവർത്തിക്കുകയും ചെയ്യുക”. അല്ലാഹു പറയുന്നു: “അല്ലയോ സത്യവിശ്വാസികളെ, നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് നല്ലത് ഭക്ഷിക്കുക”. തുടർന്ന് (പ്രവാചകൻ) ഒരാളെ സംബന്ധിച്ച് പറയുകയുണ്ടായി. അദ്ദേഹം ദീർഘയാത്ര ചെയ്തിട്ടുണ്ട്, മുടികൾ ജടപിടിച്ചിട്ടുണ്ട്, പൊടി പുരണ്ടിട്ടുണ്ട്, അവൻറെ കൈകൾ ആകാശത്തേക്കുയർത്തി പ്രാർത്ഥിക്കുന്നു, എൻറെ റബ്ബേ, എൻറെ റബ്ബേ, എന്നാൽ അവൻറെ ഭക്ഷണം നിഷിദ്ധമായതാകുന്നു. അവൻറെ വസ്ത്രം നിഷിദ്ധമായതാണ്, അവൻറെ പാനീയവും നിഷിദ്ധം അവൻ നിഷിദ്ധത്തിൽ മുങ്ങികുളിച്ചിരിക്കുന്നു, എങ്ങിനെയാണവൻ ഉത്തരം ലഭിക്കുക!” (മുസ്ലിം:1015)
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم "إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ تَعَالَى: "يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا"، وَقَالَ تَعَالَى: "يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ" ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِّيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لَهُ؟".