അബൂ സഅ്ലബ അൽ-ഖുശനി - ജുർസൂം ബ്നു നാശിർ ﵁ - നബി ﷺ യിൽ നിന്ന് നിവേദനം ചെയ്യുന്നു:
"തീർച്ചയായും അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട് (ഫറാഇള്); അതിനാൽ നിങ്ങൾ അവ പാഴാക്കരുത്. അവൻ ചില അതിർവരമ്പുകൾ (ഹുദൂദ്) നിശ്ചയിച്ചിട്ടുണ്ട്; അതിനാൽ നിങ്ങൾ അവ ലംഘിക്കരുത്. അവൻ ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിട്ടുണ്ട് (ഹറാം); അതിനാൽ നിങ്ങൾ അവ ലംഘിക്കരുത്. അവൻ ചില കാര്യങ്ങളെക്കുറിച്ച് മിണ്ടാതിരുന്നിട്ടുണ്ട്; അത് നിങ്ങൾക്കുള്ള കാരുണ്യമായിട്ടാണ്, അല്ലാതെ മറന്നുപോയതല്ല. അതിനാൽ നിങ്ങൾ അവയെക്കുറിച്ച് (അനാവശ്യമായി) അന്വേഷിച്ചു നടക്കരുത്."
(ഇതൊരു ഹസനായ ഹദീസാണ്, ഇമാം ദാറഖുത്വ്നിയും മറ്റുള്ളവരും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്)
عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ جُرْثُومِ بن نَاشِر رَضِيَ اللهُ عَنْهُ عَنْ رَسُولِ اللَّهِ صلى الله عليه و سلم قَال: "إنَّ اللَّهَ تَعَالَى فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلَا تَبْحَثُوا عَنْهَا".
حَدِيثٌ حَسَنٌ، رَوَاهُ الدَّارَقُطْنِيّ ْ"في سننه" ، وَغَيْرُهُ.