സഹ്ല് ബ്നു സഅ്ദ് അസ്സാഇദി ﵁ പറയുന്നു: ഒരാൾ നബി ﷺ യുടെ അടുക്കൽ വന്ന് ചോദിച്ചു:
"അല്ലാഹുവിന്റെ റസൂലേ, ഞാൻ ഒരു കർമ്മം ചെയ്താൽ അത് കാരണം അല്ലാഹുവിനും ജനങ്ങൾക്കും എന്നോട് സ്നേഹമുണ്ടാകുന്ന കർമ്മം എനിക്ക് പറഞ്ഞു തന്നാലും." അപ്പോൾ നബി ﷺ പറഞ്ഞു: "നീ ദുനിയാവിൽ വിരക്തി കാണിക്കുക, എങ്കിൽ അല്ലാഹു നിന്നെ സ്നേഹിക്കും. ജനങ്ങളുടെ കയ്യിലുള്ളതിനോട് നീ വിരക്തി കാണിക്കുക, എങ്കിൽ ജനങ്ങൾ നിന്നെ സ്നേഹിക്കും."
(ഇബ്നു മാജയും മറ്റുള്ളവരും ഹസനായ പരമ്പരകളിലൂടെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
عَنْ أَبِي الْعَبَّاسِ سَهْلِ بْنِ سَعْدٍ السَّاعِدِيّ رَضِيَ اللهُ عَنْهُ قَالَ: جَاءَ رَجُلٌ إلَى النَّبِيِّ صلى الله عليه و سلم فَقَالَ: يَا رَسُولَ اللهِ! دُلَّنِي عَلَى عَمَلٍ إذَا عَمِلْتُهُ أَحَبَّنِي اللهُ وَأَحَبَّنِي النَّاسُ؛ فَقَالَ: "ازْهَدْ فِي الدُّنْيَا يُحِبَّك اللهُ، وَازْهَدْ فِيمَا عِنْدَ النَّاسِ يُحِبَّك النَّاسُ" .
حديث حسن، رَوَاهُ ابْنُ مَاجَهْ ، وَغَيْرُهُ بِأَسَانِيدَ حَسَنَةٍ.