അബു സഈദ് അൽ-ഖുദ്രി ﵁ നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:
"ദ്രോഹിക്കരുത്, ദ്രോഹത്തിന് പകരം ദ്രോഹം ചെയ്യുകയുമരുത്."
(ഇബ്നു മാജയും ദാറഖുത്വ്നിയും മുസ്നദായി (പരമ്പര ചേർത്ത്) ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇമാം മാലിക് തന്റെ 'മുവത്വ'യിൽ ഈ ഹദീസ് മുർസലായി (സ്വഹാബിയുടെ പേര് ഒഴിവാക്കി) റിപ്പോർട്ട് ചെയ്തിരിക്കുന്നു. എങ്കിലും ഇതിന്റെ വിവിധ നിവേദന പരമ്പരകൾ പരസ്പരം ശക്തിപ്പെടുത്തുന്നു).
عَنْ أَبِي سَعِيدٍ سَعْدِ بْنِ مَالِكِ بْنِ سِنَانٍ الْخُدْرِيّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللَّهِ صلى الله عليه و سلم قَالَ: " لَا ضَرَرَ وَلَا ضِرَارَ" .
حَدِيثٌ حَسَنٌ، رَوَاهُ ابْنُ مَاجَهْ فِي "الْمُوَطَّإِ" عَنْ عَمْرِو بْنِ يَحْيَى عَنْ أَبِيهِ عَنْ النَّبِيِّ صلى الله عليه و سلم مُرْسَلًا، فَأَسْقَطَ أَبَا سَعِيدٍ، وَلَهُ طُرُقٌ يُقَوِّي بَعْضُهَا بَعْضًا.