ഇബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"ആളുകൾ ഉന്നയിക്കുന്ന വാദങ്ങൾക്കനുസരിച്ച് അവർക്ക് (അവകാശപ്പെട്ടത്) നൽകപ്പെടുകയാണെങ്കിൽ, പലരും മറ്റുള്ളവരുടെ സമ്പത്തിലും രക്തത്തിലും (ജീവനിലും) അവകാശവാദം ഉന്നയിക്കുമായിരുന്നു. എന്നാൽ, തെളിവ് ഹാജരാക്കുക എന്നത് വാദിക്കുന്നവന്റെ ബാധ്യതയാണ്, (വാദം) നിഷേധിക്കുന്നവൻ സത്യം ചെയ്യുകയുമാണ് വേണ്ടത്." (ബൈഹഖി റിപ്പോർട്ട് ചെയ്ത ഹദീസാണിത്, ഇതിന്റെ ചില ഭാഗങ്ങൾ ബുഖാരിയിലും മുസ്ലിമിലുമുണ്ട്)
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صلى الله عليه و سلم قَالَ: "لَوْ يُعْطَى النَّاسُ بِدَعْوَاهُمْ لَادَّعَى رِجَالٌ أَمْوَالَ قَوْمٍ وَدِمَاءَهُمْ، لَكِنَّ الْبَيِّنَةَ عَلَى الْمُدَّعِي، وَالْيَمِينَ عَلَى مَنْ أَنْكَرَ" .
حَدِيثٌ حَسَنٌ، رَوَاهُ الْبَيْهَقِيّ ، وَغَيْرُهُ هَكَذَا، وَبَعْضُهُ فِي "الصَّحِيحَيْنِ".