അബൂസഈദ് അൽ ഖുദ്രി ﵁ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
"നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ (മുൻകർ) കണ്ടാൽ അവൻ അത് തന്റെ കൈകൊണ്ട് തടയട്ടെ. അതിന് സാധിക്കാത്ത പക്ഷം തന്റെ നാവുകൊണ്ട് (അതിനെതിരെ സംസാരിക്കട്ടെ). അതിനും സാധിക്കാത്ത പക്ഷം തന്റെ ഹൃദയം കൊണ്ട് (അതിനെ വെറുക്കട്ടെ). അതാകട്ടെ ഈമാന്റെ (വിശ്വാസത്തിന്റെ) ഏറ്റവും താഴ്ന്ന പടിയുമാകുന്നു."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്)
عَنْ أَبِي سَعِيدٍ الْخُدْرِيّ رَضِيَ اللهُ عَنْهُ قَالَ سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: "مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ" .
.