അബൂഹുറൈറ ﵁ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"നിങ്ങൾ അന്യോന്യം അസൂയപ്പെടരുത്, കച്ചവടത്തിൽ വഞ്ചന കാണിക്കരുത്, പരസ്പരം വിദ്വേഷം വെക്കരുത്, പിണങ്ങി പിന്തിരിഞ്ഞു കളയരുത്. ഒരാൾ ഉറപ്പിച്ച കച്ചവടത്തിന്മേൽ മറ്റൊരാൾ കച്ചവടം ഉറപ്പിക്കരുത്. അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ സഹോദരങ്ങളായിരിക്കുവിൻ.
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്; അവൻ അവനെ അക്രമിക്കരുത്, അവനെ സഹായിക്കാതിരിക്കരുത് (ആവശ്യഘട്ടത്തിൽ കൈവിടരുത്), അവനോട് കളവ് പറയരുത്, അവനെ നിസ്സാരനായി കാണരുത്. തഖ്വ (ദൈവഭക്തി) ഇവിടെയാണ് -തന്റെ നെഞ്ചിലേക്ക് മൂന്ന് പ്രാവശ്യം വിരൽ ചൂണ്ടിക്കൊണ്ട് പ്രവാചകൻ ഇത് പറഞ്ഞു-. ഒരാൾ തന്റെ മുസ്ലിം സഹോദരനെ നിസ്സാരനായി കാണുക എന്നത് തന്നെ അവൻ തിന്മയുള്ളവനാകാൻ മതിയായ കാരണമാണ്. ഒരു മുസ്ലിമിന്
മറ്റൊരു മുസ്ലിമിന്റെ രക്തവും ധനവും മാനവും പവിത്രമാണ് (അതിന്മേൽ കൈകടത്തുന്നത് നിഷിദ്ധമാണ്)." (ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്തത്)
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم " لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَكْذِبُهُ، وَلَا يَحْقِرُهُ، التَّقْوَى هَاهُنَا، وَيُشِيرُ إلَى صَدْرِهِ ثَلَاثَ مَرَّاتٍ، بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ وَمَالُهُ وَعِرْضُهُ" .
.