അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:
"ആരെങ്കിലും ഒരു സത്യവിശ്വാസിയുടെ ഇഹലോകത്തെ പ്രയാസങ്ങളിൽ നിന്ന് ഒരു പ്രയാസം നീക്കിക്കൊടുത്താൽ, അല്ലാഹു അവന്റെ പരലോകത്തെ പ്രയാസങ്ങളിൽ നിന്ന് ഒരു പ്രയാസം നീക്കിക്കൊടുക്കുന്നതാണ്. ആരെങ്കിലും പ്രയാസപ്പെടുന്ന ഒരാൾക്ക് (കടം വീട്ടാനോ മറ്റോ) എളുപ്പമുണ്ടാക്കിക്കൊടുത്താൽ അല്ലാഹു അവന് ഇഹലോകത്തും പരലോകത്തും എളുപ്പമുണ്ടാക്കിക്കൊടുക്കും. ആരെങ്കിലും ഒരു മുസ്ലിമിന്റെ പോരായ്മകൾ മറച്ചുവെച്ചാൽ അല്ലാഹു അവന്റെ പോരായ്മകൾ ഇഹലോകത്തും പരലോകത്തും മറച്ചുവെക്കും. ഒരു ദാസൻ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം അല്ലാഹു ആ ദാസനെ സഹായിച്ചുകൊണ്ടിരിക്കും. ആരെങ്കിലും അറിവ് അന്വേഷിച്ചുകൊണ്ട് ഒരു വഴിയിൽ സഞ്ചരിച്ചാൽ അത് മുഖേന അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. അല്ലാഹുവിന്റെ ഭവനങ്ങളിൽ (പള്ളികളിൽ) ഇരുന്ന് അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അത് പരസ്പരം പഠിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ മേൽ സമാധാനം (സക്കീനത്ത്) ഇറങ്ങാതിരിക്കില്ല; കാരുണ്യം അവരെ പൊതിയുകയും മലക്കുകൾ അവരെ വലയം ചെയ്യുകയും അല്ലാഹു തന്റെ അടുത്തുള്ളവരോട് അവരെക്കുറിച്ച് പരാമർശിക്കുകയും ചെയ്യും. ഒരാളുടെ കർമ്മങ്ങൾ അവനെ പിന്നിലാക്കിയാൽ, അവന്റെ കുടുംബ മഹിമ (തറവാടിത്തം) അവനെ മുന്നിലെത്തിക്കുകയില്ല."
(സ്വഹീഹ് മുസ്ലിം)
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صلى الله عليه و سلم قَالَ: "مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِما سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ ، وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ، وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إلَى الْجَنَّةِ، وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ، وَيَتَدَارَسُونَهُ فِيمَا بَيْنَهُمْ؛ إلَّا نَزَلَتْ عَلَيْهِمْ السَّكِينَةُ، وَغَشِيَتْهُمْ الرَّحْمَةُ، وَ حَفَّتهُمُ المَلاَئِكَة، وَذَكَرَهُمْ اللَّهُ فِيمَنْ عِنْدَهُ، وَمَنْ أَبَطْأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ".
بهذا اللفظ.