ഇബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം: റസൂലുല്ലാഹി ﷺ തന്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് (ഹദീസ് ഖുദ്സി) പറഞ്ഞു:
"നിശ്ചയമായും അല്ലാഹു നന്മകളെയും തിന്മകളെയും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് അത് വിവരിക്കുകയും ചെയ്തു: ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും എന്നാൽ അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ, അല്ലാഹു അത് തന്റെ അടുക്കൽ ഒരു പൂർണ്ണമായ നന്മയായി രേഖപ്പെടുത്തുന്നതാണ്. ഇനി അവൻ അത് ചെയ്യാൻ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു അത് പത്ത് നന്മകൾ മുതൽ എഴുന്നൂറ് ഇരട്ടികൾ വരെയും, അതിലേറെ അനേകം ഇരട്ടികളായും തന്റെ അടുക്കൽ രേഖപ്പെടുത്തുന്നതാണ്.
എന്നാൽ ആരെങ്കിലും ഒരു തിന്മ ചെയ്യാൻ ഉദ്ദേശിക്കുകയും പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അല്ലാഹു അത് തന്റെ അടുക്കൽ ഒരു പൂർണ്ണമായ നന്മയായി രേഖപ്പെടുത്തുന്നതാണ്. ഇനി അവൻ അത് ചെയ്യാൻ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു അത് ഒരേയൊരു തിന്മയായി മാത്രമേ രേഖപ്പെടുത്തുകയുള്ളു."
(ബുഖാരി, മുസ്ലിം)
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ رَسُولِ اللَّهِ صلى الله عليه و سلم فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، قَالَ: "إنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إلَى سَبْعِمِائَةِ ضِعْفٍ إلَى أَضْعَافٍ كَثِيرَةٍ، وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً".
في "صحيحيهما" بهذه الحروف.