അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതൻ ﷺ അരുളി: നിശ്ചയമായും അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു:
"ആരെങ്കിലും എന്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത കാണിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഞാൻ നിർബന്ധമാക്കിയതുമായ (ഫർള്) കാര്യങ്ങളിലൂടെയല്ലാതെ മറ്റൊരു ദാസനും എന്നിലേക്ക് അടുത്തിട്ടില്ല. എന്റെ ദാസൻ സുന്നത്തായ (നഫ്ലായ) കാര്യങ്ങൾ ചെയ്തുകൊണ്ട് എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും; അങ്ങനെ ഞാൻ അവനെ സ്നേഹിക്കുന്നു. ഞാൻ അവനെ സ്നേഹിച്ചുകഴിഞ്ഞാൽ, അവൻ കേൾക്കുന്ന കേൾവിയും അവൻ കാണുന്ന കാഴ്ചയും അവൻ പിടിക്കുന്ന കൈയും അവൻ നടന്നുപോകുന്ന കാലും ഞാനായിരിക്കും. അവൻ എന്നോട് ചോദിച്ചാൽ തീർച്ചയായും ഞാൻ നൽകും. അവൻ എന്നോട് അഭയം തേടിയാൽ തീർച്ചയായും ഞാൻ അവന് അഭയം നൽകും."
(ബുഖാരി)
عَنْ أَبِي هُرَيْرَة ﵁ قَالَ: قَالَ رَسُول اللَّهِ ﷺ إنَّ اللَّهَ تَعَالَى قَالَ: "مَنْ عَادَى لِي وَلِيًّا فَقْد آذَنْتهُ بِالْحَرْبِ، وَمَا تَقَرَّبَ إلَيَّ عَبْدِي بِشَيْءٍ أَحَبَّ إلَيَّ مِمَّا افْتَرَضْتُهُ عَلَيْهِ، وَلَا يَزَالُ عَبْدِي يَتَقَرَّبُ إلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْت سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ".
.