അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
അല്ലാഹുവിന്റെ റസൂൽ നബി ﷺ ഞങ്ങളോട് പറഞ്ഞിരിക്കുന്നു - അവിടുന്ന് സത്യം പറയുന്നവനും സത്യപ്പെടുത്തുന്നവനുമാകുന്നു - 'നിങ്ങളിൽ ഓരോരുത്തരുടെയും സൃഷ്ടി നാല്പത് ദിവസം തന്റെ മാതാവിന്റെ വയറ്റിൽ ബീജമായി ശേഖരിക്കപ്പെടുന്നു. പിന്നെ അത്രതന്നെ കാലം രക്തക്കട്ടയായും പിന്നെ അത്രതന്നെ കാലം മാംസപിണ്ഡമായും കഴിയുന്നു. പിന്നീട് അതിലേക്ക് ഒരു മലക്ക് നിയോഗിക്കപ്പെടുന്നു. അത് അതിൽ ആത്മാവിനെ ഊതുന്നു. അത് നാല് കാര്യങ്ങൾക്ക് കല്പിക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷണം, ജീവിതകാലം, പ്രവർത്തനം, ഭാഗ്യവാനോ നിർഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തലാണത്. അല്ലാഹുവിനെ സത്യം, അവനല്ലാതെ ഒരു ആരാധ്യനില്ല, നിങ്ങളിൽ ഒരാൾ സ്വർഗ്ഗാവകാശിയുടെ പ്രവർത്തനം ചെയ്യും. അങ്ങനെ അവനും സ്വർഗത്തിനും ഇടക്ക് ഒരു മുഴമേ അകലമുള്ളൂവെന്ന അവസ്ഥ വരും. അപ്പോൾ വിധി അവനെ മുൻ കടക്കും. അവൻ നരകാവകാശികളുടെ കർമ്മങ്ങൾ അനുഷ്ഠിക്കും. അങ്ങനെ അതിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ഒരാൾ നരകാവകാശിയുടെ പ്രവർത്തനത്തിൽ ഏർപ്പെടും. അങ്ങനെ അവനും നരകത്തിനും ഇടയിലുള്ള ദൂരം ഒരു മുഴം വരെയൊക്കും. അപ്പോൾ വിധി അവനെ മറി കടക്കും. അങ്ങനെ അവൻ സ്വർഗ്ഗാവകാശിയുടെ കർമ്മങ്ങൾ ചെയ്യും. അതുവഴി അതിൽ പ്രവേശിക്കുകയും ചെയ്യും. (ബുഖാരി,മുസ്ലിം)
عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه و سلم -وَهُوَ الصَّادِقُ الْمَصْدُوقُ-: "إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا نُطْفَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَمْ سَعِيدٍ؛ فَوَاَللَّهِ الَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا. وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا".
.