ഉമ്മുൽ മുഅ്മിനീൻ ഉമ്മു അബ്ദില്ല ആയിശ(റ) വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:
നബി ﷺ പറഞ്ഞു: ‘നമ്മുടെ ഇക്കാര്യത്തിൽ (മതത്തിൽ ഇല്ലാത്ത ഒന്ന് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് നിരാകരിക്കപ്പെടേണ്ടതാണ്. (ബുഖാരി, മുസ്ലിം) മുസ്ലിമിന്റെ മറ്റൊരു റിപ്പോർട്ടിൽ ഉള്ളത് ഇപ്രകാരമാണ്: “നമ്മുടെ കാര്യത്തിൽ നാം കൽപിച്ചതല്ലാത്ത വല്ല കർമ്മവും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.”
عَنْ أُمِّ الْمُؤْمِنِينَ أُمِّ عَبْدِ اللَّهِ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه و سلم "مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ
وَفِي رِوَايَةٍ لِمُسْلِمٍ: مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ".