അബൂ അബ്ദില്ലാഹ് നുഅ്മാനുബ്നു ബശീർ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
നബി ﷺ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്; ഹറാം (നിഷിദ്ധമായത്) വ്യക്തമാണ്. എന്നാൽ, അവക്കിടയിൽ സംശയം തോന്നുന്ന അവ്യക്തങ്ങളായ കാര്യങ്ങളുണ്ട്. അധികമാളുകൾക്കും അവയുടെ യാഥാർഥ്യം അറിയുകയില്ല. അത്തരം അവ്യക്തതകളിലേക്കടുക്കാതെ സൂക്ഷിക്കുന്നവൻ തൻറെ മതത്തെയും അഭിമാനത്തെയും സുരക്ഷിതമാക്കിയിരിക്കുന്നു. അത്തരം അവ്യക്തതകളിൽ അകപ്പെടുന്നവൻ നിഷിദ്ധത്തിൽ വീഴുന്നു. അവൻ ഒരു ഇടയനെപ്പോലെയാണ്. (കൃഷിയിടത്തിൻറെ) ചുറ്റുവരമ്പ് അതിരിന് മേയുന്നതിനാൽ അതിൻറെ സ്ഥലം കടന്ന് മേയാനിടയാകുന്നു. എല്ലാ ഓരോ രാജാവിനും ഓരോ സംരക്ഷിത സ്ഥലമുണ്ട്. അറിയുക! അല്ലാഹുവിൻറെ സംരക്ഷിത മേഖല അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാകുന്നു. അറിയുക! ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ചീത്തയായാൽ ശരീരം മുഴുവനും ചീത്തയായി. അതത്രെ ഹൃദയം! (ബുഖാരി: 52, മുസ്ലിം)
عَنْ أَبِي عَبْدِ اللَّهِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: "إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الشُّبُهَاتِ فَقْد اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ".