ഇബ്നു ഉമർ ﵁ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി ﷺ അല്ലാഹുവിൻറെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുകയും, നമസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും, നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെയവരത് ചെയ്താൽ അവരുടെ ധനവും, രക്തവും എന്നിൽ നിന്ന് സുരക്ഷിതമായി, അവ ഇസ്ലാം അനുവദിച്ച മാർഗ്ഗത്തിലല്ലാതെ അതനുവദനീയമാകുകയില്ല, അവരുടെ വിധി നടപ്പിലാക്കുന്നത് അല്ലാഹുവാകുന്നു.(ബുഖാരി:25)
عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، أَنَّ رَسُولَ اللَّهِ صلى الله عليه و سلم قَالَ: "أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ؛ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللَّهِ تَعَالَى" .